KeralaLatest News

നെടുമങ്ങാട് പോലീസ്‌സ്റ്റേഷന്‍ ബോംബെറിഞ്ഞ കേസ്: മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ്‌സ്റ്റേഷനു നേരെ
ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതി പിടിയില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് പിടിയിലായത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

പ്രവീണ്‍ പോലീസ് സ്‌റ്റേഷനു നേരം കല്ലെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button