സൗദി: മക്ക തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് ബസുകള്‍ തയ്യാറായി. ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കും. ഇതിനായി സൗദി കമ്പനിയായ ‘നസ്മ’, സ്പാനിഷ് കമ്പനിയായ ടി.എന്‍.സിയുമായി കരാര്‍ ഒപ്പുവെച്ചു. 3.2 ബില്യന്‍ റിയാലാണ് ചെലവ്.
മക്ക വികസന അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. അറുപതും നാല്‍പതും സീറ്റുകളുള്ളതാണ് ബസ്സുകള്‍. ഈ ശ്രേണിയില്‍ പെട്ട നാന്നൂറ് ബസ്സുകളാണ് പുറത്തിറക്കുക.ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍, വൈഫൈ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
2020 ആദ്യം ഇവ നിരത്തിലിറങ്ങുന്നുണ്ട്. മക്കയിലെ പൊതു ഗതാഗത സംവിധാനം മെച്ചപെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പൊതു ഗതാഗത സംവിധാനം ശക്തമാകുന്നതോടെ തിരക്ക് കുറക്കാനുമാകും. പരിസ്ഥിതി സൗഹൃദമായിരിക്കും ഇവ.
Post Your Comments