ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ജവാന്റെ പിതാവ് ബിജെപിയില്‍ ചേരുന്നു. കഴിഞ്ഞ വര്‍ഷം മരണാനന്തരം ശൗര്യ ചക്ര നേടിയ സെനികന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിജയ്പൂരില്‍ നടത്തുന്ന റാലിയില്‍ ഹനീഫിന് അംഗത്വം നല്‍കും. ഹനീഫ്-രാജ് ബീഗം ദന്പതികളുടെ പത്തു മക്കളില്‍ ഒരാളായ ഔറംഗസേബിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. ഈദ് ആഘോഷങ്ങള്‍ക്കായി വീട്ടിലേക്കു മടങ്ങവെയാണ് ഇയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും സൈനിക മേധാവി ബിപിന്‍ റാവത്തുംഔറംഗസേബിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി ഹനീഫും മറ്റു ചിലരും പൂഞ്ചില്നിന്നു തിരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. ബക്കര്‍വാള്‍ വിഭാഗത്തില്‍നിന്നുള്ള ഹനീഫ് സൈന്യത്തില്‍നിന്ന് വിരമിച്ചയാളാണ്. ഇതോടെ അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രൗജരി മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാൻ ബിജെപിക്ക് കഴിയും.
Post Your Comments