Latest NewsIndia

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപങ്ങള്‍ സൃഷ്ടിച്ച് ആളുകളെ കൊലപ്പെടുത്തിയ ആളാണെന്ന് വിമർശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അധികാരത്തിനായി ആളുകളെ കൊലപ്പെടുത്തിയ ആളാണ് മോദി. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണം നേരിട്ടതെന്നും ഗുജറാത്തിവ്‍ ഗോദ്ര കലാപം സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമെന്നും മമത പറഞ്ഞു. കൂടാതെ മോദി അഴിമതിയുടെ മുത്തശ്ചനാണെന്നു കഴിഞ്ഞ ദിവസംഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മമത വിമര്‍ശിച്ചിരുന്നു.

ദുര്‍ഗാപൂറിലെ റാലിക്കിടെ മമത ബാനര്‍ജി തനിക്കെതിരായ സിബിഐ അന്വേഷണം തടയാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button