കുവൈറ്റ് സിറ്റി: രാജ്യത്തെ നിരവധി വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ച വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചു നല്കുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇതിനകം 30,000, വ്യാജ ലൈസന്‍സുകള്‍ വിദേശികള്‍ക്ക് നിര്മിച്ചുനല്കിയതായി കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് വിദേശികളുടെ ലൈസന്‍സ് പുനഃപരിശോധിച്ചു ഉറപ്പു വരുത്തണമെന്ന് പാര്‍ലമെന്റ് ആഭ്യന്തര പ്രതിരോധ സമിതി തലവന്‍ നായിഫ് അല്‍ മുദ്രാസ് എം.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഏറെ ഗുരുതരമായ വിഷയം കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറഹുമായി ചര്‍ച്ച ചെയ്തതായും; രാജ്യത്ത് നിലവിലുള്ള എല്ലാ വിദേശികളുടെയും ലൈസന്‍സ് പുനഃ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സൂക്ഷമ പരിശോധനക്ക് വിധേയമാക്കി യഥാര്‍ത്ഥ ലൈസന്‍സ് ആണെന്ന് ഉറപ്പു വരുത്താത്ത ലൈസന്‍സുകള്‍ പുതുക്കി നല്‍കരുതെന്നുമാണ് നിര്‍ദേശം.
Post Your Comments