ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനത്തോട് കൂടിയ 2019 മോഡൽ സുസുക്കി ആക്സസ് 125 വിപണിയിൽ. കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ആക്സസിൽ വരുത്തിയിട്ടില്ല. 56,667 രൂപയാണ് പുതിയ ആക്സസിന്റെ ന്യൂ ഡൽഹി എക്സ് ഷോറൂം വില. മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്സസിൽ കൂടിയിട്ടുള്ളു. നിലവില്‍ സിബിഎസ് സുരക്ഷയില്ലാത്ത ആക്സസ് 125നു 55,977 രൂപയാണ് വില.
125 സിസി സ്കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളിലൊന്നാണ് ആക്സസ് 125. പ്രതിമാസം 40,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ആക്സസിനുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 39,163 യൂണിറ്റുകളുടെ വില്‍പ്പന ആക്സസ് സ്വന്തമാക്കിയിരുന്നു. ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, ടിവിഎസ് എന്‍ടോര്‍ഖ് 125 തുടങ്ങിയ സ്കൂട്ടറുകളാണ് ആക്സസ് 125 -ന്റെ എതിരാളികൾ.
Post Your Comments