പൂന: മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ദളിത് ചിന്തകന്‍ ആനന്ദ് തെല്‍ തുംബഡെയെ പൂന പോലീസ് അറസ്റ്റ് ചെയ്തു. എല്‍ഗാര്‍ പരിഷതുമായി ബന്ധപ്പെട്ട കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂനയിലെ പ്രത്യേക കോടതി തെല്‍ തുംബഡെയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ നാലിന് മുംബൈ വിമാനത്താവളത്തില്‍വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്.
മാവോവാദികളുടെ ഭീകരപദ്ധതികള്‍ നടപ്പാക്കാനുള്ള വേദിയായിട്ടാണ് എല്‍ഗാര്‍ പരിഷത്തിനെ മനുഷ്യാവകാശ പ്രവര്‍ത്തകരായ പ്രതികള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് നേരത്തെ സര്‍ക്കാര്‍ അഭിഭാഷകന് അറസ്റ്റിനെക്കുറിച്ച് കോടതിയെ അറിയിച്ചിരുന്നത്. ജനാധിപത്യരീതിയില്‍ ഭരണത്തിലെത്തിയ സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ മാറ്റാനുള്ള ഗൂഢാലോചനകളാണ് ഇവര്‍ നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയത്.
Post Your Comments