KeralaLatest News

സിനിമയാണ് എന്റെ രാഷ്ട്രീയം; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

രാഷ്ട്രീയപ്രവേശത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം? രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പുതുമുഖ സംവിധായകര്‍ക്ക് സിനിമയോടുള്ള അഭിനിവേശം കൂടുതലാണെന്ന് താന്‍ വിശ്വസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. മഹി വി.രാഘവിനെപ്പോലുള്ള ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോഴുള്ള മമ്മൂട്ടിയുടെ പ്രതികരണമിതായിരുന്നു.

ഫെബ്രുവരി 8 ന് പുറത്തിറങ്ങുന്ന യാത്ര, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സുഹാസിനി മണിരത്നം, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button