![](/wp-content/uploads/2019/02/dress.jpg)
പാരീസ് : തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു ഫാഷന്‍ ഡിസെെനറെ വേണം ശമ്പളമായി 40,000 ഡോളര്‍ അതായത് 39 ലക്ഷം രൂപ നല്‍കാം ഒപ്പം താന്‍ പോകുന്ന ഇടങ്ങളിലേക്കെല്ലാം സൗജന്യമായി യാത്രയും ഒപ്പം താമസവും ഭക്ഷണവും എല്ലാം വഹിക്കാന്‍ തയ്യാര്‍ പക്ഷേ തനിക്ക് ചേരുന്ന വസ്ത്രങ്ങല്‍ തിരഞ്ഞെടുക്കാന്‍ കഴിവുളള ഒരു ഫാഷന്‍ ഡിസെെനറെ വേണം. ഫാഷന്‍ ഡിസെെനറെ തേടികൊണ്ടുളള ഒരു കമ്പനി സിഇഒ യുടെ പരസ്യമാണിത്.
ഈസ്റ്റ് ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് , ആസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബിസിനസ് ആവശ്യത്തിനായാണ് പരസ്യം ചെയ്തിരിക്കുന്ന കമ്പനി സിഇഒ യാത്രയാകുന്നത്. അവരോടൊപ്പം യാതൊരു ബുദ്ധിമുട്ടുമില്ലാതെ യാത്ര ചെയ്യാനും തയ്യാറുളളവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നും പരസ്യത്തില്‍ യുവതി ആവശ്യപ്പെട്ടിരിക്കുന്നു.
Post Your Comments