Latest NewsIndia

ഇടക്കാല ബജറ്റ്: ആദായ നികുതിയില്‍ വലിയ ഇളവ്,കരഘോഷം നിര്‍ത്താതെ ലോക്‌സഭാഗങ്ങള്‍

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ്. ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഖോയല്‍ ഈ പ്രഖ്യാനപനം നടത്തിയത്. അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്‌സഭാഗങ്ങള്‍  സ്വീകരിച്ചത്.  അതേസമയം നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.

അതേസമയം നോട്ടു നിരോധനം ഖജനാവിലേക്ക് 1.3 ലക്ഷം കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തില്‍ ഗോയല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button