Latest NewsInternational

പല രക്ഷിതാക്കളും കുട്ടികളെ അദ്ദേഹത്തിന്റെ വീട്ടിൽ അന്തിയുറങ്ങാൻ വിടുമായിരുന്നു; വെളിപ്പെടുത്തലുമായി മൈക്കിൾ ജാക്‌സന്റെ മുൻ കാമുകി

വാ​ഷിം​ഗ്ട​ണ്‍​:​ ​അന്തരിച്ച പോ​പ്പ് ​ഗാ​യ​ക​ന്‍​ ​മൈ​ക്കി​ള്‍​ ​ജാ​ക്സ​നെ​തി​രെ ഉയരുന്ന ലൈംഗികആരോപണങ്ങളിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ മുൻ കാമുകി ഷാ​നാ​ ​മം​ഗാ​ത്തൽ രംഗത്ത്. സ്ത്രീ​ക​ളെ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ജാ​ക്സ​ന്‍​ ​ഒ​രി​ക്ക​ലും​ ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​ ​താ​ത്പ​ര്യ​ത്തോ​ടെ​ ​സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ​ഉ​റ​പ്പി​ച്ചു​പ​റ​യാ​ന്‍​ ​ക​ഴി​യുമെന്ന് ഷാന വ്യക്തമാക്കുന്നു. പ്ര​ണ​യ​കാ​ല​ത്ത് ​പ​ല​പ്പോ​ഴും​ ​അ​ദ്ദേ​ഹം​ ​എ​ന്നോ​ട് ​ലൈം​ഗി​ക​ച്ചു​വ​യു​ള്ള​ ​പാ​ട്ടു​ക​ള്‍​ ​ഫോ​ണി​ലൂ​ടെ​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​നേ​രി​ട്ടു​കാണുമ്പോഴും അങ്ങനെ തന്നെയാണ്. സ്ത്രീ​ക​ളോ​ട് ​ലൈം​ഗി​ക​ ​താ​ത്പ​ര്യ​മു​ള്ള​ ​വ്യ​ക്തിയാണ് അദ്ദേഹം. പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​ ​കു​ട്ടി​ക​ളു​ടെ​ ​മാതാ​പി​താ​ക്ക​ള്‍ തന്നെയാണ് പീഡന ആരോപണങ്ങൾ ഉണ്ടാക്കുന്നതെന്നും ഷാന വ്യക്തമാക്കി.

പ​ല​ ​ര​ക്ഷി​താ​ക്ക​ളും​ ​കു​ട്ടി​ക​ളെ​ ​ജാ​ക്സ​നോ​ടൊ​പ്പം​ ​ക​റ​ങ്ങാ​ന്‍​ ​വി​ടു​മാ​യി​രു​ന്നു.​ ​ചിലരാകട്ടെ മക്കളെ അദ്ദേഹത്തിന്റെ വീട്ടിൽ അന്തിയുറങ്ങാൻ പോലും അനുവദിച്ചു. ജാക്‌സൻ എതിർത്തിരുന്നെങ്കിലും അവർ അത് വകവെച്ചിരുന്നില്ല. മ​റ്റു കു​ട്ടി​ക​ളോ​ട് ​ജാ​ക്സ​ന്‍​ ​കൂ​ടു​ത​ല്‍​ ​സ്നേ​ഹം​ ​കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ​ക​ണ്ടാ​ല്‍​ ചിലർ പ്രതികാരം ചെയ്യും. പീഡനാരോപണങ്ങൾ അങ്ങനെയാണ് ഉണ്ടാകുന്നതെന്നും ഷാന വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button