Latest NewsNewsInternationalEntertainment

മൈക്കിൾ ജാക്സന്റെ പ്രേതത്തെ വിവാഹം ചെയ്തു, ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേതം സമ്മതിക്കുന്നില്ല: വിചിത്രവാദവുമായി യുവതി

വിഖ്യാത പോപ്പ് താരവും നർത്തകനുമായ മൈക്കിൾ ജാക്സന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും അവകാശവാദം ഉന്നയിച്ച് നിരവധി യുവതികൾ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഒരു യുവതി മൈക്കിൾ ജാക്സന്റെ പ്രേതത്തെ വിവാഹം ചെയ്തുവെന്ന് അവകാശ വാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുഎസ് സ്വദേശിനിയാണ് താൻ മൈക്കിൾ ജാക്സന്റെ പ്രേതത്തെ വിവാഹം ചെയ്തുവെന്ന വിചിത്ര വാദവുമായി രംഗത്ത് വന്നത്. കാത്‍ലീൻ റോബർട്ട് എന്ന യുവതിയാണ് പോപ്പ് രാജാവുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയത്. ഡെയിലി മെയിൽ ആണ് ഇത്സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവവും ചെറിയ കാൽപാദവും കൈകളുമാണത്രേ ജാക്സന്റെ പ്രേതത്തിന് ഏറെ ഇഷ്ടമായത്. തന്നോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ മൈക്കിൾ തയ്യാറായിട്ടില്ലെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേതം വിസമ്മതിക്കുന്നുവെന്നുമാണ് യുവതി പറയുന്നത്. തനിക്കൊപ്പം നൃത്തം വയ്ക്കുകയും പാടുകയും ഭക്ഷണം കഴിക്കുകയും ചെയ്താണ് ആത്മാവ് സ്നേഹം പ്രകടിപ്പിക്കുക എന്നാണ് ഇവരുടെ വാദം.

Also Read:താലിബാൻ വിജയം കേരളത്തിൽ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം : എംഎ ബേബി

‘മൈക്കിൾ എപ്പോഴും എന്നെ പിന്തുടരുന്നു. ഇപ്പോഴും എന്റെ കൂടെ വിശ്രമമുറിയിൽ ഉണ്ടാകും. അവൻ എന്റെ ഭർത്താവ് എന്ന നിലയിൽ എന്നിലൂടെ ഇപ്പോഴും ജീവിക്കുന്നത് ഞാൻ ആസ്വദിക്കുന്നു’, ‘മൈ സ്റ്റോറി ഓഫ് ബിങ് ദി വൈഫ് ആന്റ് ഫിസിക്കൽ മീഡിയം ഓഫ് ഗോസ്റ്റ് ഓഫ് മൈക്കിൾ ജാക്സൺ’ എന്ന ലേഖനത്തിലൂടെയാണ് ഇവർ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നത്.

‘അദ്ദേഹം എന്റെ കാര്യത്തിൽ വളരെ അധികം സ്വാർഥനാണ്. അദ്ദേഹത്തിന്റെ പിറകിൽ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴെങ്കിലും പ്രണയാതുരമായി അദ്ദേഹത്തെ സമീപിച്ചാൽ ചിലന്തിയുടെയും മൃതദേഹത്തിന്റെയും ഒക്കെ രൂപങ്ങൾ കാട്ടി എന്നെ ഭയപ്പെടുത്തും. എന്തൊക്കെയാണെങ്കിലും എനിക്കവരെ ഭയങ്കര ഇഷ്ടമാണ്’, യുവതി പറയുന്നു. വിഖ്യാത ഗായിക മർലിൻ മൻറോയുടെ പുനർജന്മമാണ് താനെന്ന് വാദിച്ച് നേരത്തെ കാത്‍ലീൻ രംഗത്തെത്തിയത് വാർത്തയായിരുന്നു. 2009 ജൂണിൽ ആണ് മൈക്കിൾ ജാക്സൺ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button