14 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്ക പെരെല്ലോയും വിവാഹിതരാകുന്നു. താരം തന്നെയാണ് ഔദ്യോഗികമായി വിവാഹപ്രഖ്യാപനം നടത്തിയത്. സെസ്ക എന്നു വിളിപ്പേരുള്ള മരിയ ഫ്രാന്‍സിസ്ക നദാലിന്റെ നാട്ടുകാരിയാണ്. 2005 മുതല്‍ പ്രണയത്തിലാണെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വമായിരുന്നു. ബാങ്കിങ് രംഗത്ത് ജോലിചെയ്തിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. ഇരുവരുടെയും വിവാഹത്തീയതി പുറത്തുവിട്ടിട്ടില്ല.
Post Your Comments