ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്. പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി. സൈനികരുടെ വൺ റാങ്ക് വൺ പെൻഷന് ഇതുവരെ 35,000 കോടി നൽക. സേനയിൽ കാര്യമായ ശമ്പള വർധന നടപ്പാക്കും.
മാത്രമല്ല സൈനീക ഉദ്യോഗസ്ഥർക്ക് ശമ്പള പരിഷ്ക്കരണം നടത്താനും തീരുമാനം. ഇവകൂടാതെ നാഷണൽ ആർടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ പ്രവര്‍ത്തനം തുടങ്ങും. നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.79 കോടിയിൽ നിന്ന് 6.85 കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി.ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓൺലൈൻ വഴിയാക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.നികുതി റീഫണ്ട് 24 മണിക്കൂറിനകം നൽകാനും തീരുമാനമായി.
ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയൽ ആശംസിച്ചു. അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ ചുമതല നൽകിയത്. രാജ്യം വികസനത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
Post Your Comments