മാന്നാര്‍: ബസിനുള്ളിൽ മാലമോഷണം നടത്തിയ യുവതി പിടിയിൽ. തമിഴ്‌നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്‌നില്‍ വച്ച് ബസിൽ ഒപ്പം യാത്ര ചെയ്‌ത മലയാളീ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് യാത്രക്കാർ ഇവരെ മാന്നാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എണ്ണയ്ക്കാട് കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ രാഘവന്റെ ഭാര്യ സരസമ്മയുടെ രണ്ടര പവന്‍ വരുന്ന മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും അപഹരിക്കുന്ന തമിഴ്‌നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി മുമ്പും ഇത്തരത്തിൽ മോഷണക്കേസിൽ പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments