കൊച്ചി: ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. വ്യാഴാഴ്ചയും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 92 പൈസയും ഡീസലിന് 69 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.22 രൂപയും ഡീസലിന് 70. 66 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.24 രൂപയും 69.64 രൂപയുമാണ്.
Post Your Comments