Latest NewsKuwait

കുവൈറ്റിലെ കുടുംബവീസ നിബന്ധനകളിൽ മാറ്റം

കുവൈറ്റ്: കുടുംബവീസയിൽ മാതാപിതാക്കൾ/സഹോദരങ്ങൾ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി.സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ 3000 ദിനാർ വരെയുള ഇൻഷുറൻസ് പ്രീമിയം അടക്കണമെന്ന് 2017ൽ നടപ്പിലാക്കിയ നിർദേശമാണ് ഒഴിവാക്കിയിരിക്കുന്നത്. പകരം ഇൻഷുറൻസ് പ്രീമിയമായി 50 ദിനാറും ഒരു വർഷത്തെ താമസത്തിന് 200 ദിനാറും ഫീസ് അടച്ചാൽ ഈ വിഭാഗത്തിൽ‌പ്പെട്ടവർക്ക് കുടുംബ വീസ ലഭിക്കും. താമസാനുമതികാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫിയാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button