ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. പട്ടിണി സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. അനര്‍ഹരെന്ന് മുദ്രകുത്തിയ 3547 പേരെ പട്ടികയില്‍ ഉള്‍പെടുത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മാറ്റാനാകില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
3 ലക്ഷം രൂപവരെയുള്ള കടബാധ്യത എഴുതിതള്ളാന്‍ 4.63 കോടി അനുവദിച്ചു. പുനരധിവാസത്തിന് 68 കോടി മുടക്കി ഗ്രാമപദ്ധതി നടപ്പാക്കും. ദുരിത ബാധിതരുടെ കുടുംബാംഗത്തിന് ജോലി നല്കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും റവന്യൂ മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലെ സമരം തുടരുന്ന ദുരിതബാധിതരുടെ അമ്മമാര്‍ ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചു.
Post Your Comments