KeralaLatest NewsIndia

സംസ്ഥാനത്തെ മാധ്യമ നിയന്ത്രണത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി : സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് കര്‍ശന പെരുമാറ്റ ചട്ടങ്ങളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച സംഘടന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ നവംബര്‍ 15 നാണ് കേരള ആഭ്യന്തര വകുപ്പ് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി മാത്രമേ മാധ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരോടും സാസാരിക്കാന്‍ പാടുള്ളുവെന്നായിരുന്നു പുതിയ ചട്ടം. കൂടാതെ സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശനത്തിനും സര്‍ക്കാര്‍ കടുത്ത നിര്‍ദ്ദശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.

എന്നാല്‍ നടപടികളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള അക്രമണമാണെന്നും പ്രസിഡണ്ട് ശേഖര്‍ ഗുപ്ത, സെക്രട്ടറി എ.കെ.ഭട്ടാചര്യ എന്നിവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button