KeralaNews

ബിപിഎല്‍ ലിസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിഗണിക്കണം; ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ ചികിത്സാ സഹായം ഉറപ്പാക്കണമെന്നും അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വീട് നല്‍കണമെന്ന ആവശ്യവും ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ മുപ്പതംഗ സംഘമാണ് മൂന്ന് ദിവസമായി സമരം നടത്തുന്നത്. മുഴുവന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇവര്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായിയും നിരാഹാര സമരം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button