KeralaLatest NewsNews

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

 

 

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. രാജപുരം ചാമുണ്ഡിക്കുന്നിലാണ് സംഭവം. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയാണ് സംഭവം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

വിമലകുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. പിന്നീട്, മകളെ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമലകുമാരിയായിരുന്നു. ഇവർ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള കാരണം ഇത് വരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button