കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരണപ്പെട്ടു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ ശ്രീരാജാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്രീരാജ് 2017-ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും ഇതുവരെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലില്ല.
ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും ദുരന്ത വാർത്തകൾ ആവർത്തിക്കുകയാണ്.
Post Your Comments