പാലാ: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂര്‍ ഗിരീഷ്(22) ആണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചതിന് പിടിയിലായത്. നഷ്ടപ്പെട്ട മാലയുടെ ഭാഗവും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. വള്ളിച്ചിറ പൈങ്ങളം നിരപ്പേല്‍ രാജീവിന്റെ ഭാര്യ വിനീതയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. തൂവാലകൊണ്ട് മുഖം മറച്ചെത്തിയായിരുന്നു ആക്രമണം. പിടിവലിക്കിടെ രണ്ടര പവനോളം വരുന്ന മാലയുടെ ഒരു ഭാഗം മാത്രമേ പ്രതിക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. വീടിന് പുറകിലുള്ള പാടത്തുകൂടി ഓടിയ പ്രതി പൈങ്ങളം പള്ളിയുടെ സെമിത്തേരിയുടെ സമീപം വെച്ചിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ സഹോദരന്റെ അടുത്തേക്ക് മുങ്ങി. ബെംഗളൂരുവില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Post Your Comments