KeralaNews

ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്റര്‍ മാറ്റി

 

കൊച്ചി: ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ വെന്റിലേറ്റര്‍ സഹായം മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെയാണ് ശ്രീനിവാസനെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായതും ദ്രവം നിറഞ്ഞതുമാണ് ആരോഗ്യനില വഷളാക്കിയത്. പിന്നീട് വൈകുന്നേരത്തോടെ ശ്രീനിവാസന്റെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. ശ്രീനിവാസന്‍ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചെന്നാണ് വിവരം.

വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ഇന്നലെ എറണാകുളത്തെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button