മുംബൈ: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ.ക്ക് 15 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചേക്കും. വായ്പാ കുടിശ്ശിക ഓഹരികളാക്കി മാറ്റുന്നതോടെയാണ് ഇത്.
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. കമ്പനിയുടെ പുനരുദ്ധാരണത്തിനായി ബാങ്കുകള്‍ തയ്യാറാക്കിയ പുതിയ പദ്ധതി അനുസരിച്ച് സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി കുറയും. അദ്ദേഹത്തിന് നിലവില്‍ 51 ശതമാനം ഓഹരികളാണ് ഉള്ളത്.
നിലവില്‍ 24 ശതമാനം ഓഹരിയുള്ള അബുദാബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് കൂടുതല്‍ മൂലധനമിറക്കും. അതുവഴി പങ്കാളിത്തം 40 ശതമാനമായി ഉയര്‍ത്തും. വായ്പകള്‍ ഓഹരികളാക്കി മാറ്റുന്നതും ഓഹരി അടിത്തറ വിപുലീകരിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ ജെറ്റ് എയര്‍വെയ്‌സ് ഫെബ്രുവരി 21-ന് ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്.
Post Your Comments