തിരുവനന്തപുരം: :2019-20 വർഷത്തെ കേരളാ ബജറ്റിൽ റെയിൽവേയ്ക്ക് ആശ്വാസമാകുന്ന പാത നവീകരണം. പുതിയ പാതയ്ക്ക് 55,000 കോടിയാണ് അനുവദിക്കുന്നത്. അതിവേഗ റെയില്‍പാതയാണ് ലക്ഷ്യം കാണുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം – കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ്. കാസര്‍കോട്–തിരുവനന്തപുരം യാത്ര നാലുമണിക്കൂറില്‍ പൂര്‍ത്തിയാകും.
അതേസമയം അടുത്ത 5 വർഷത്തിൽ 6000 കിലോമീറ്റർ റോഡ് നിർമിക്കുമെന്ന് ബജറ്റിൽ മന്ത്രി വ്യക്തമാക്കി. 2 വർഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാൻ നടപടി സ്വീകരിക്കും. ഇവയുടെ റോഡ് നികുതിയില്‍ ഇളവ് നല്‍കും
Post Your Comments