തിരുവനന്തപുരം : ഈ വര്‍ഷം ഏപ്രീലിനകം പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടുകളുടെയും പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഫെബ്രുവരി 15 ന് മുന്‍പായി ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം നല്‍കും.
തകര്‍ച്ചയുടെ തോതനുസരിച്ചു വീടുകളെ നാലു വിഭാഗങ്ങളാക്കിയിട്ടുണ്ട്. ആദ്യ രണ്ടു വിഭാഗങ്ങള്‍ക്കു ധനസഹായം പൂര്‍ണമായും നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഒന്നാം ഗഡുവും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന്
മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
Post Your Comments