തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രളയാനന്തര കേരളത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
നവകേരള നിര്‍മാണത്തിന് 25 പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ വിഭവ സമാഹരണത്തിനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.ക്ഷേമ പെന്‍ഷനുകളില്‍ നൂറു രൂപ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പാവങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന് തെളിവാണ്. ശബരിമല വികസനത്തിന് 739 കോടി രൂപ വകയിരുത്തിയത് കള്ള പ്രചാരകര്‍ക്കുള്ള ശക്തമായ മറുപടിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി നല്‍കുമെന്ന പ്രഖ്യാപനവും കെഎസ്ആര്‍ടിസിക്ക് ആയിരം കോടി രൂപ നീക്കിവച്ചതും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപയും, കുടുംബശ്രീക്ക് ആയിരം കോടി രൂപയും വകയിരുത്തിയതും വനിതാ മുന്നേറ്റത്തിന് കരുത്ത് പകരും. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments