തിരുവനനപുരം : 2019-20 വർഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചുതുടങ്ങി.9 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.കേരളം ഏറ്റവും വലിയ പ്രളയക്കെടുതിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. നവോത്ഥാന മൂല്യങ്ങളും നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, കുമാരനാശാൻ തുടങ്ങിയവരെക്കുറിച്ചും പറയുകയുണ്ടായി. നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പഠിക്കാൻ തിരുവനന്തപുരത്ത് മ്യൂസിയം ആരംഭിക്കുമെന്നും സ്ത്രീ മുന്നേറ്റത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയപുനരധിവാസം വിജയകരമായി കേരളം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ വിമർശനങ്ങളോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. പ്രളയത്തിലെ ഒരുമ തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിച്ചുവെന്നും ആദ്ദേഹം ബജറ്റ് അവതരണത്തിൽ പറയുകയുണ്ടായി.
Post Your Comments