ഒട്ടാവ : സ്വവര്‍ഗപ്രണയികളായ ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി അംഗഛേദം നടത്തി കൊലപ്പെടുത്തിയ ആൾ പിടിയിൽ. കാനഡയില്‍ ആണ് ഇത്തരം ക്രൂരത അരങ്ങേറിയത്. 2010 മുതല്‍ 2017 വരെയാണ് ഇയാൾ ഇത്തരത്തിൽ എട്ടു പുരുഷന്മാരെ കൊലപ്പെടുത്തിയത്. ആന്‍ഡ്രൂ കിന്‍സ്മാന്‍ എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നാലെയാണ് ബ്രൂസ് മക് ആര്‍തര്‍ (67 ) എന്ന സീരിയല്‍ കൊലയാളിയിലേക്ക് അന്വേഷണം എത്തുന്നത്. ഇവർ സുഹൃത്തുക്കളായിരുന്നു.
ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ അവിടെയുണ്ടായിരുന്ന കലണ്ടറില്‍ ബ്രുസ് എന്ന് അതേ തീയതിയില്‍ കുറിച്ചിട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കൊല്ലപ്പെട്ടവരെ താന്‍ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി വധിക്കുകയായിരുന്നു എന്ന് ബ്രൂസ് പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. ആന്‍ഡ്രൂ കിന്‍സ്മാനെ (49) കൂടാതെ, സെലിം എസന്‍ (44), മജീദ് കെഹാന്‍ (58), സൊരൗഷ് മഹ്മൂദി (50), ഡീന്‍ ലിസോവിച്ച് (47), സ്‌കന്ദരാജ് നവരത്‌നം (40), അബ്ദുല്‍ബസീര്‍ ഫൈസി (42), കിരുഷ്‌നകുമാര്‍ കനഗരത്‌നം (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിനോടു ബ്രൂസ് വെളിപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തില്‍ ഇയാള്‍ കൊന്ന് കഷ്ണങ്ങളാക്കി വച്ചിരുന്ന മൃതദ്ദേഹത്തിന്റെ അവശിഷ്ടങ്ങളും കൊല നടത്താന്‍ ഉപയോഗിച്ച മാരകായുധങ്ങളുമുടക്കം പൊലീസ് കണ്ടെടുത്തു. ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ല്‍ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയില്‍നിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവര്‍ഗാനുരാഗ സമൂഹത്തില്‍ പേരെടുത്തു.
ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റിലേക്കു കയറിയതിനു പിന്നാലെപോയി ബ്രൂസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. യുവാവ് കട്ടിലില്‍ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ മര്‍ദനമേറ്റ ലക്ഷണമില്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല.കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സര്‍ജിക്കല്‍ കയ്യുറ, കയര്‍, സിപ്പുകള്‍, ബംഗി വയര്‍, സിറിഞ്ചുകള്‍ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയില്‍ ഹാജരാക്കി.
Bruce McArthur: Canadian landscaper who hid victims’ body parts in plant pots admits murdering eight men pic.twitter.com/P0sZjbrwvZ
— Eric The Red (@millerman14) January 30, 2019
കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുത്തു.കഴിഞ്ഞ ദിവസമാണു 8 കൊലപാതങ്ങള്‍ നടത്തിയതായി ഇയാള്‍ വെളിപ്പെടുത്തിയത്. വിചാരണ നടപടികള്‍ ഫെബ്രുവരി നാലിന് ആരംഭിക്കും.
Post Your Comments