മസ്കറ്റ് : ഒമാനിൽ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ ഡ്രോണുകള്‍. കീടങ്ങളുടെ ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ വേണ്ടിയാണ് പുതിയ പരീക്ഷണം. ബാദിയ വിലായത്തിലാകും പദ്ധതി ആദ്യം നടപ്പാക്കുന്നത്. യുഎന്‍ സഹായത്തോടെയാണ് കൃഷിമത്സ്യബന്ധന മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയം കാണുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments