കോഴിക്കോട്: അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. ചില്ലി പറമ്പിൽ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങള്ക്കി ഇയാളെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.
വേഷം, മൊബൈൽ ഫോൺ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 12 മുതലാണ് ഇയാളെ കാണാതായത്. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദർശകനാണ് ഇയാള്. രണ്ട് ദിവസം മുമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ടാക്കീസ് പരിസരത്ത് ദുർഗന്ധം വ്യാപിച്ചപ്പോൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments