വാഷിംഗ്ടൺ : അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം. കെന്റക്കി ലൂയിസ് വില്ലയിലെ സ്വാമി നാരായണ ക്ഷേത്രത്തിനു നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.
വിഗ്രഹത്തിനു മേൽ കറുത്ത ചായം ഒഴിച്ച് വൃത്തികേടാക്കുകയും ഉൾവശം മലിനമാക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ജനൽ ചില്ലുകകളും തകര്‍ത്തിട്ടുണ്ട് ..ക്ഷേത്രത്തിനുള്ളിലെ അറകൾ ശൂന്യമാക്കിയ നിലയിലാണ്.
വിദ്വേഷപരമായ സംഭവമാണിതെന്ന് ലൂയിസ് വില്ലെ മേയർ ഗ്രെഗ് ഫിഷർ പറഞ്ഞു .വിശ്വാസത്തെയും,ഹിന്ദു സമൂഹത്തെയും തകർക്കാനുള്ള നീക്കമാണിതെന്ന് കെന്റക്കി സ്റ്റേറ്റ് പ്രതിനിധി നിമ കുൽക്കർണി പറഞ്ഞു. കെന്റക്കി പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ഇന്ത്യൻ-അമേരിക്കൻ സ്ഥാനപതിയാണ് നിമ കുൽക്കർണി.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ആക്രമണത്തെ തുടർന്ന് ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments