
ദുബായ്: ബര്‍ ദുബായിലെ ശിവക്ഷേത്രം ജബല്‍അലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബര്‍ ദുബായിലെ ക്ഷേത്രത്തില്‍ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബല്‍അലിയിലേ ക്ഷേത്രത്തില്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 65 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബല്‍ അലിയിലേക്ക് മാറ്റിയത്.
Read Also: ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പ്രതികാര നടപടി; വൈദികനെ നിർണായക ചുമതലകളിൽ നിന്നും നീക്കി
ബര്‍ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബല്‍ അലിയിലേക്ക് മാറ്റിയതായി നേരത്തെ നോട്ടീസ് പതിച്ചിരുന്നു. ഇന്ന് മുതല്‍ ജബല്‍ അലിയില്‍ നിന്നാകും ക്ഷേത്ര സേവനങ്ങള്‍ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.1950ല്‍ നിര്‍മ്മിച്ച ബര്‍ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. രാവിലെ ആറു മുതല്‍ രാത്രി പത്ത് വരെയാണ് ക്ഷേത്രത്തിലെ ദര്‍ശന സമയം.
Post Your Comments