ന്യൂഡല്‍ഹി: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാജ്യത്തും ഇടം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയിലെ നൊവാര്‍ക് നഗരത്തിലുള്ള സ്വാമിനാരായണ്‍ മന്ദിരത്തിന്റെ പുറംചുവരുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഖലിസ്ഥാന്‍ അനുകൂല വാക്യങ്ങളും ഭീകരര്‍ എഴുതിയതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
Read Also: ശർക്കര പ്രതിസന്ധി രൂക്ഷം: ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ നിയന്ത്രണം
‘ കാലിഫോര്‍ണിയയിലെ ക്ഷേത്രത്തിനു നേരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാജ്യത്തിലും ഇടം നല്‍കരുത്. സംഭവത്തില്‍ ഞങ്ങളുടെ കോണ്‍സുലേറ്റ് പോലീസിനും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അവര്‍ വ്യക്തമാക്കിട്ടുണ്ട്’- എസ്. ജയശങ്കര്‍ കുറിച്ചു.
Post Your Comments