ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജിയെ നിയമിച്ചു. ക്വംബര് ഷാഹ്ദകോട് ജില്ലയില്‍നിന്നുള്ള സുമന് കുമാരിയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ക്വംബര് ഷാഹ്ദകോട് ജില്ലയില്‍ തന്നെയാകും സുമന് ജഡ്ജിയായി എത്തുക. പാക്കിസ്ഥാനില്‍ ആദ്യ ഹിന്ദു ജഡ്ജിയായിരുന്ന റാണാ ഭഗവന്ദാസിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയാണ് സുമന്. . 2005 2007 കാലത്ത് പല ഘട്ടങ്ങളില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് റാണാ ഭഗവന്‍ദാസ്.
Post Your Comments