തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴങ്ങി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നസീം ആണ് കീഴടങ്ങിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു നസീം.
നേരത്തേ നസീമിനെ ന്യായീകരിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. നസീം കുറ്റക്കാരനല്ലെന്ന് സിപിഎം ജി്ല്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ബിജെപിക്കാരായ പോലീസുകാരാണ് നസീമിനെ പ്രതിയാക്കിയതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവ് രണ്ട് മന്ത്രിമാര്‍ക്കൊപ്പം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പൊതു പരിപാടില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ബാലന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതേസമയം പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടും ഇവരെ പിടികൂടാനാവാത്തത് ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു.
ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ട്രാഫിക് നിയമം ലംഘനം തടഞ്ഞതിന് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു പോലീസുകാരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആറുപ്രതികള്‍ പ്രതി ചേര്‍ക്കപ്പെട്ട കേസില്‍ നാല് പേര്‍ നേരത്തേ പിടിയിലാരുന്നെങ്കിലും നസീനും മറ്റൊരു പ്രതിയും ഇപ്പോഴും ഒളിവിലായിരുന്നു.
Post Your Comments