KeralaLatest News

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി

ഒന്നര വര്‍ഷത്തോളമായി ഒ.എം ജോര്‍ജിന്റെ വീട്ടില്‍ വച്ച് നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. വയനാട് ബത്തേരിയിലാണ് സംഭവം. വയനാട് ഡിസിസി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് പരാതി. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.

അതേസമയം കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ഒന്നര വര്‍ഷത്തോളമായി ഒ.എം ജോര്‍ജിന്റെ വീട്ടില്‍ വച്ച് നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലിള്‍ ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമായിരുന്നു.

അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button