കല്പറ്റ: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍ ഷിജിന്കുമാര് എന്ന ഉണ്ണിയെയാണ്(28) കോടതി ശിക്ഷിച്ചത്. സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
2018-ല്‍ ആണ് കേസിനാസ്പദമായ സംഭവം. തൊണ്ടര്‍നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. വയലില്‍ ചപ്പു പറിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഷിജില്‍കുമാര്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
വൈദ്യ, ഫോറന്‍സിക് പരിശോധനകളില്‍ പീഡനം തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
Post Your Comments