പാലോട്: 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. തെന്നൂർ ഇടിഞ്ഞാർ കല്യാണിക്കരിക്കകം സോജി ഭവനിൽ അലൻ പീറ്റർ (25) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
ഇടിഞ്ഞാർ വിട്ടിക്കാവിൽ പെൺകുട്ടിയെ നവംബർ ഒന്നിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് തെളിഞ്ഞു.
Read Also : തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന് തൊഴില്‍മേള നാളെ മുതല്‍
പോസ്റ്റ്മോർട്ടം പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായും കണ്ടെത്തി. എസ്സി /എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ജി.എസ്.ഐ വിനോദ്, ഉദയകുമാർ, റഹിം, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments