കൊച്ചി: പഠിക്കാനുള്ള അസിമിന്റെ ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ രാഹുല്‍ ഗാന്ധിയും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്നലെ കേരത്തില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിയത് അസിമിനെ കണ്ടതിനു ശേഷം കൂടിയാണ്. ജന്‍മനാ ഇരു കൈകളുമില്ലാത്ത അസീമിന് തുടര്‍ന്നും പഠിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ പഠിക്കുന്ന വെളിമണ്ണ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ മാത്രമാണ് ഉള്ളത്. നേരത്തേ എല്‍പി സ്‌കൂളായിരുന്ന ഇതിനെ അസിമിന്റെ പഠിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് യു.പി സ്‌കൂളാക്കി ഉയര്‍ത്തിയത്.
വെള്ളമണ്ണ യു.പി സ്‌കൂളിനെ ഹൈസ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് അസീം. പഠിക്കാന്‍ ഏറെ ആഗ്രഹമുള്ള അസീമിനോട് എല്ലാ വെല്ലുവിളികേളയും അതിജീവിച്ച് ഉയരത്തില്‍ എത്തണമെന്നാണ് രാഹുല്‍ പറഞ്ഞത്. തിരക്കിനിടയിലും അസീമിനെ കാണാന്‍ സമയം കണ്ടെത്തിയ രാഹുല്‍ അവനെ കൈകളില്‍ എടുത്ത് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
വലുതാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും രാഹുല്‍ അസിമിനെ സ്വാഗതം ചെയ്തു. പരിമിധികളില്ലാത്ത നിറഞ്ഞ ചിരിയോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവന്‍ മറുപടിയും നല്‍കി. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/rahulgandhi/videos/369277673865980/
Post Your Comments