
വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. ‘ഞാന്‍ ചെയ്ത തെറ്റ് മനസിലാക്കുന്നു, അതിന് ശിക്ഷാര്‍ഹനുമാണ് ഞാന്‍. ഏതു തരത്തിലുള്ള വിലക്കും നേരിടാന്‍ തയ്യാറാണ് എന്ന് കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സര്‍ഫറാസ് പ്രതികരിച്ചു. അതോടൊപ്പം തന്നെ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് പിസിബിക്കും സര്‍ഫ്രാസ് നന്ദി പറഞ്ഞു.
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിനു സര്‍ഫറാസ് അഹമ്മദിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശേഷം പാകിസ്ഥാനിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്.
Post Your Comments