തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിച്ചതിനെതിരെ വിമർശനവുമായി പിഎസ്.ശ്രീധരന്‍പിള്ള. കേരളം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സൂര്യനു താഴെ എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിച്ചപ്പോള്‍ ശബരിമല പ്രശ്നത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇത് കുറ്റകരവും ഇടതുപക്ഷത്തെ സഹായിക്കാനുമാണെന്ന് ശ്രീധരൻപിള്ള പറയുകയുണ്ടായി.
ഇന്ത്യയില്‍ കൂടില്‍ വ്യവസായവും, ചെറുകിട വ്യവസായവും മോദി ഭരണത്തിന്റെ കീഴിൽ കണ്ടത്. 2014 നേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉത്പാദന രംഗത്തും മറ്റും രാജ്യം മുന്നേറി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വന്ന് രാഹുല്‍ ചൈനീസ് ഉത്പന്നങ്ങളുടെ ‘ബ്രാന്‍ഡ് അംബാസിഡര്‍ ആയി അവരെ പുകഴ്ത്തുകയും സ്വന്തം നാടിനെ ഇകഴ്ത്തുകയും ചെയ്തതു രാജ്യതാല്പര്യങ്ങള്ക്കു ഹാനികരമാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
Post Your Comments