ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ന്യൂകാസില്‍ സിറ്റിയെ തോല്‍പ്പിച്ചത്. അവസാന നിമിഷത്തെ അവിസ്മരണീയ പ്രകടനത്തില്‍ യുണൈറ്റഡിന് സമനില നേടാനായി. കാര്‍ഡിഫ് സിറ്റിയെ പരാജയപ്പെടുത്തി ആഴ്സണല്‍ നേട്ടം സ്വന്തമാക്കി.കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ അഗ്യൂറോയിലൂടെ സിറ്റി ലീഡെടുത്തു. കളിയിലുടനീളം സിറ്റിക്ക് ആധിപത്യം സ്ഥാപിക്കാനായെങ്കിലും 66-ാം മിനിറ്റില്‍ റോന്ഡോനായിലൂടെ ന്യൂകാസില്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് 80-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാറ്റ് റിച്ചി ന്യൂകാസിലിന്വി ജയമൊരുക്കുകയായിരുന്നു. മത്സരത്തില്‍ 77 ശതമാനം പന്ത് കൈകളില്‍ വെക്കുകയും 12 ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്ത സിറ്റി ലക്ഷ്യം കണ്ടെത്താന്‍ വലഞ്ഞതാണ് ഞെട്ടിക്കുന്ന തോല്‍വിലേക്ക് നയിച്ചത്. ഇതോടെ സിറ്റിയുടെ കിരീട പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്
https://youtu.be/13iEvBEtuSc
കാര്‍ഡിഫ് സിറ്റിക്കെതിരേ 2-1നായിരുന്നു ആഴ്സണലിന്റെ വിജയം. 66-ാം മിനിറ്റില്‍ ഒബുമയാങ്ങിന്റെ പെനാല്‍റ്റിയാണ് ആഴ്സണലിന് ലീഡ് നല്‍കിയത്. 83-ാം മിനിറ്റില്‍ അലക്സാണ്ട്ര ലകാസാറ്റെ ആതിഥേയരുടെ ലീഡുയര്‍ത്തി. എക്സ്ട്രാ ടൈമില്‍ നഥാനിയല്‍ കാര്‍ഡിഫ് സിറ്റിയുടെ ഏക ഗോള്‍ നേടി.സോല്‍ഷേറിന് കീഴില്‍ തോല്‍ക്കാനാവില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വിശ്വസിക്കാനാവാത്ത തിരിച്ചുവരവാണ് ബേണ്‍ലിക്കെതിരേ യുണൈറ്റഡ് കാഴ്ച്ചവെച്ചത്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റില്‍ ആഷ്ലി ബാര്നെസിലൂടെയും 81ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെയും ബേണ്‍ലി യുണൈറ്റഡിനെതിരെ രണ്ട് ഗോള്‍ ലീഡുയര്‍ത്തി. എന്നാല്‍ മത്സരം അവസാനിക്കാന്‍ കേവലം മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് പോഗ്ബ പ്രതീക്ഷ നല്കി. ഇഞ്ചുറി ടൈമില്‍ ലിന്‍ഡലോഫ് യുണൈറ്റഡിന് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
Post Your Comments