Latest NewsKerala

എന്താന്നറിഞ്ഞൂട എത്രയൊക്കെ വിനയംവാരിക്കേരി തേച്ചാലും വണ്ടീം കൊണ്ടിറങ്ങിയാ ഉള്ളിക്കെടക്കണ ഫ്രാഡുകള്‍ പുറത്തു വരും: റോഡ് സുരക്ഷയില്‍ ട്രോളുമായി കേരള പോലീസ്

ഡ്രൈവിംഗ് വേളകളിലെ ഓരോരുത്തരുടെയും സ്വഭാവം അവരുടെ അന്തര്‍ലീനമായ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ്

തിരുവനന്തപുരം: ഒരു പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രാളുകളും കുറിപ്പുകളുമാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബക്ക് പേജില്‍ പങ്കു വയ്ക്കാറുള്ളത്. എമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരെ ട്രോളുന്നതാണ് പോലീസിന്റെ ഏറ്റവും അടുത്ത ഫേസ്ബുക്ക് പോസ്റ്റ്. നിരത്തുകളില്‍ ഡ്രൈവര്‍മാര്‍ ക്ഷമയും സംയമനവും പാലിച്ചു വേണം വാഹനം ഓടിക്കണെ എന്ന മുന്നറിയിപ്പ് കൂടി പങ്കുവയ്ക്കുന്നതാണ് പുതിയ പോസ്റ്റ്. വാഹനം ഓടിക്കുമ്പോള്‍ മുന്നിലെത്താനുള്ള മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക. നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി അനാവശ്യമായി പ്രതികരിക്കാതിരിക്കുക.അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുക. നിരത്ത് ഉപയോഗിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ് നിരത്തിലെ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നതും. നിരത്തുകളില്‍ പ്രകടിപ്പിക്കുന്ന അക്ഷമയും അഹന്തയും നിങ്ങളെ മനുഷ്യനല്ലാതാക്കുന്നു എന്നു തിരിച്ചറിയുക എന്നും പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നമ്മുടെ റോഡ് സംസ്‌കാരത്തെ ഓരോരുത്തരും ശ്രദ്ധയോടെ വിലയിരുത്തണം.
നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ എല്ലാവരും ഡ്രൈവര്‍മാര്‍ മാത്രമാണ്. പലപ്പോഴും ഈ തിരിച്ചറിവ് നഷ്ടപ്പെടുകയും നിസാരസംഭവങ്ങള്‍ക്ക് ബഹളം കൂട്ടുകയും ‘ഞാന്‍ ആരാണെന്നറിയാമോ?’ എന്നാക്രോശിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും.

അമിതവേഗത്തില്‍ വാഹനമോടിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുക, നിരന്തരമായി ഹോണ്‍ മുഴക്കി ശല്യപ്പെടുത്തുക, ആവശ്യക്കാരെ കടത്തിവിടാതെ തടസപ്പെടുത്തുക, ഓവര്‍ടേക്ക് ചെയ്തവാഹനത്തെ പിന്തുടര്‍ന്ന് വെല്ലുവിളിക്കുക, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെ മുന്നിലെത്താന്‍ മത്സരിക്കുക, അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, കാല്‍നടയാത്രക്കാരെ പുച്ഛത്തോടെ കാണുക, തുടങ്ങി മറ്റുള്ളവരെ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അസഭ്യവര്‍ഷം നടത്തുന്നതുമൊക്കെ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചകളാണ്.

ഡ്രൈവിംഗ് വേളകളിലെ ഓരോരുത്തരുടെയും സ്വഭാവം അവരുടെ അന്തര്‍ലീനമായ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ്. പലരുടെയും സാധാരണനിലയിലെ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമാണ് വാഹനമോടിക്കുമ്പോഴുള്ള പെരുമാറ്റം. പെട്ടെന്ന് ദേഷ്യപ്പെടുകയും പ്രകോപിതരാവുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യും. നിരത്തുകളില്‍ ക്ഷമയും സംയമനവും അത്യാവശ്യ ഘടകങ്ങളാണ്. മുന്നിലെത്താനുള്ള മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക. നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി അനാവശ്യമായി പ്രതികരിക്കാതിരിക്കുക.അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുക. നിരത്ത് ഉപയോഗിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ് നിരത്തിലെ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നതും. നിരത്തുകളില്‍ പ്രകടിപ്പിക്കുന്ന അക്ഷമയും അഹന്തയും നിങ്ങളെ മനുഷ്യനല്ലാതാക്കുന്നു എന്നു തിരിച്ചറിയുക

shortlink

Related Articles

Post Your Comments

Related Articles


Back to top button