തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധിയിലായ പ്രളയകാലത്തും സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് കൂടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ചെലവ് ചുരുക്കുകയല്ല, മറിച്ച് വിപണി സജീവമാക്കാന്‍ ചെലവ് കൂട്ടുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി പറഞ്ഞു.
2016-17 നെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായെന്ന് തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍, പ്രളയം പോലുള്ള കെടുതികള്‍ കാരണം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് സംസ്ഥാനത്തിന് കൈവരിക്കാനായില്ല. പ്രതീക്ഷിച്ചതില്‍ നിന്ന് 1.5% കുറവുണ്ടായെന്നാണ് തോമസ് ഐസക് പറയുന്നത്. 2016-17 ല്‍ 6.22 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്.
സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞു. 2016-17ല്‍ 2.56 % ആയിരുന്നു റവന്യൂ കമ്മി. 2017-18 ല്‍ ഇത് 2.51 ആയി. ധനകമ്മി 4.29% ആയിരുന്നത് 3.91 % ആയി കുറഞ്ഞെന്നും തോമസ് ഐസക് വ്യക്തമാക്കി.
പ്രളയകാലത്ത് കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും വളര്‍ച്ചയുണ്ടായെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കാര്‍ഷികമേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.64 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments