കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി വടിവാള്‍ സലിം എന്ന സലിമിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം യുവനടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വടിവാള്‍ സലിം ഉള്‍പ്പെട്ടിരുന്നുവെന്നാണു പോലീസ് കണ്ടെത്തല്‍.
Post Your Comments