പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്നലെ റഫേല്‍ ഇടപാടില്‍ പരീക്കറിനെതിരെ ശക്തമായ വിമര്‍ശനം രാഹുല്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലുള്ള മനോഹര്‍ പരീക്കര്‍ ഈ അടുത്ത കാലത്താണ് ഓഫീസ് ചുമതലകളില്‍ വീണ്ടും സജീവമായത്.
Post Your Comments