നാമക്കല്‍: 18 അടി ഉയരമുള്ള ഹനുമാന് പ്രതിമയില്‍ പൂജ ചെയ്യുന്നതിനിടെ 11 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് പൂജാരി മരിച്ചു. വെങ്കടേഷ് (53) എന്ന പൂജാരിയാണ് മരിച്ചത്. തമിഴ്നാട്ടിലെ നാമക്കലിലുള്ള ആഞ്ജനേയര്‍ കോവിലില്‍ ഞാറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സേലത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹനുമാന് വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനു ശേഷം പിന്നിലേക്ക് മാറിയ വെങ്കടേഷ് പ്ലാറ്റ്ഫോമില്‍ കാല് തെന്നി താഴേക്ക് പതിക്കുകയായിരുന്നു. തല കുത്തിയാണ് ഇദ്ദേഹം വീണത്. പൂജാരി വീഴുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെങ്കടേഷ് ഈ ക്ഷേത്രത്തിലെ സ്ഥിരം പൂജാരിയായിരുന്നില്ല. ഇവിടെ പൂജാരിയായ സഹോദരന് നാഗരാജനെ സഹായിക്കുന്നതിനായാണ് ഇയാള്‍ എത്തിയത്.
https://www.youtube.com/watch?v=t_AP5zrFNUQ
വീഴ്ചയില്‍ മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവം പരിഹരിക്കാന്‍ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.
Post Your Comments