കോഴിക്കോട്: മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് എം പി വീരേന്ദ്രകുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാലകശക്തിയായിരുന്നുവെന്നും ഉജ്വലവാഗ്മിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു ജോര്‍ജിന്റേത്. ഒന്നിനെയും ഭയപ്പെടാത്ത ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ജോര്‍ജ് ഫെര്ണാണ്ടസുമായുണ്ടായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ദീര്‍ഘകാലം ജോര്‍ജ് ഫെര്‍ണാണ്ടസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും വീരേന്ദ്ര കുമര്‍ ഓര്‍മ്മിച്ചു. മറവി രോഗം ബാധിക്കുന്നതിമുമ്പ് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും വീരേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments